കണ്ണൂർ: സമ്പൂർണ്ണ പരാജയത്തിന്റെ പര്യായമായ പിണറായി വിജയന്റെ ദുർഭരണത്തിനെതിരായ വികാരം വിദ്യാർഥികളിലൂടെ പ്രതിഫലിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധകരൻ എം പി. ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥി കാലഘട്ടം മുതൽ മുഖ്യമന്ത്രി സ്ഥാനത്തുൾപ്പടെയുള്ള പിണറായിയുടെ പ്രവർത്തനങ്ങൾ പരാജയത്തിന്റെ ഏടുക്കളാണെന്നും കേവലം സാങ്കേതികമായ തിരഞ്ഞെടുപ്പ് വിജയങ്ങൾക്കപ്പുറത്തേക്ക് ജന വിശ്വാസവും ആത്മാർത്ഥമായ കമ്മ്യൂണിസ്റ്റ് പിന്തുണയും നേടാൻ പിണറായി വിജയന് ഇതുവരെ സാധിച്ചിട്ടില്ലെന്നും ഒടുവിലത്തെ തിരഞ്ഞെടുപ്പിൽ പിണറായിയുടെ നേതൃത്വത്തിനേറ്റ തിരിച്ചടി സാധാരണ കുടുംബങ്ങളിൽ നിന്നുള്ള വികാരമാണെന്നും അതുകൊണ്ട് തന്നെ ദുർഭരണത്തിനെതിരായ വികാരം അതേ കുടുംബങ്ങളിൽ നിന്ന് കടന്ന് വരുന്ന വിദ്യാർഥികളിലൂടെ കലാലയങ്ങളിലും പ്രതിഫലിക്കുമെന്നും കെ സുധാകരൻ എം.പി പറഞ്ഞു.കണ്ണൂരിൽ നടന്ന കെ.എസ്.യു ജില്ലാ നേതൃക്യാമ്പിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
K. Sudhakaran said that the sentiment against bad governance will be reflected through the students